Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fall Into Well

പാ​ട​വ​ര​മ്പ​ത്ത് ക​ർ​ഷ​ക​നെ പു​ലി ആ​ക്ര​മി​ച്ചു; ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ർ​ഷ​ക​നും പു​ലി​യും കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

നാ​സി​ക്: മ​ഹാ​രാ​ഷ്ട്ര​യി​ലെ സി​ന്നാ​ർ താ​ലൂ​ക്കി​ൽ ക​ർ​ഷ​ക​നെ പു​ലി ആ​ക്ര​മി​ച്ചു. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ർ​ഷ​ക​നും ആ​ക്ര​മി​ക്കാ​നെ​ത്തി​യ പു​ലി​യും കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു.

ഗോ​ര​ഖ് ജാ​ദ​വ് എ​ന്ന ക​ർ​ഷ​ക​നെ​യാ​ണ് ഗോ​ത​മ്പു പാ​ട​ത്തു​വ​ച്ച് പു​ലി ആ​ക്ര​മി​ച്ച​ത്. പാ​ട​വ​ര​മ്പ​ത്ത് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​യാ​യി​രു​ന്നു ഗോ​ര​ഖ്. തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഗോ​ര​ഖ് ജാ​ദ​വ് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പു​ലി​യും അ​തേ കി​ണ​റ്റി​ലേ​ക്ക് വീ​ണു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജാ​ദ​വ് മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞു വ​ന​പാ​ല​ക​ർ എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ അ​ക്ര​മാ​സ​ക്ത​രാ​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കി​ണ​റി​നു സ​മീ​പ​ത്തേ​ക്ക് പോ​കാ​നാ​യി​ല്ല. കി​ണ​റി​ൽ​നി​ന്നും പു​ലി​യെ ര​ക്ഷി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ജ​ന​ക്കൂ​ട്ടം എ​ത്തി​യ​തോ​ടെ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം സ്ഥ​ല​ത്തു സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നു.

ഈ ​സ​മ​യം കി​ണ​റി​ൽ വീ​ണ​പ്പോ​ഴു​ണ്ടാ​യ പ​രു​ക്കു മൂ​ലം പു​ലി​യും ച​ത്തു. തു​ട​ർ​ന്നു ജാ​ദ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കും പു​ലി​യു​ടെ ജ​ഡം വ​നം വ​കു​പ്പും കൊ​ണ്ടു​പോ​യി.

Latest News

Corehub Up